Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Succeed In Life

Kasaragod

ജീ​വി​ത വി​ജ​യ​ത്തി​ന് പ​രി​മി​തി​ക​ളി​ല്‍ ത​ള​രാ​തെ ക​ഴി​വു​ക​ളി​ൽ ശ്രദ്ധിക്കണം: ജോ​ബി മാ​ത്യു

പെ​രി​യ: ന​മ്മു​ടെ കു​റ​വു​ക​ളി​ലേ​ക്കും പ​രി​മി​തി​ക​ളി​ലേ​ക്കും മാ​ത്രം ശ്ര​ദ്ധി​ക്കാ​തെ ക​ഴി​വു​ക​ള്‍ ക​ണ്ടെ​ത്തി​യും പ​രി​പോ​ഷി​പ്പി​ച്ചും മു​ന്നേ​റ​ണ​മെ​ന്ന് കാ​യി​ക​താ​ര​വും ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍​പ്പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് സീ​നി​യ​ര്‍ മാ​നേ​ജ​റു​മാ​യ ജോ​ബി മാ​ത്യു.

കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പു​തി​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള പ​ഠ​ന സ​മാ​രം​ഭ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്ര​കാ​രം 60 ശ​ത​മാ​നം ശാ​രീ​രി​ക പ​രി​മി​തി​യു​ള്ള ആ​ളാ​ണ് ഞാ​ന്‍. എ​ന്നി​ട്ടും ക​ഴി​ഞ്ഞ 33 വ​ര്‍​ഷ​ത്തെ പ്ര​യ​ത്ന​ത്തി​ല്‍ 32 ലോ​ക മെ​ഡ​ലു​ക​ള്‍ രാ​ജ്യ​ത്തി​നാ​യി നേ​ടാ​ന്‍ സാ​ധി​ച്ചു. ശാ​രീ​രി​ക​മാ​യി നൂ​റു ശ​ത​മാ​ന​വും ഭാ​ഗ്യ​വാ​ന്മാ​രാ​യ നി​ങ്ങ​ള്‍​ക്ക് എ​ത്ര​യോ ഉ​യ​ര​ത്തി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കും. അ​ധ്യാ​പ​ക​ര്‍ പ​ക​ര്‍​ന്നു​ത​ന്ന അ​റി​വി​ന്‍റെ വെ​ളി​ച്ച​മാ​ണ് എ​ന്‍റെ വി​ജ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നം. അ​റി​വ് ഒ​രി​ക്ക​ലും ന​ശി​ക്കാ​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ.​സി​ദ്ദു പി.​അ​ല്‍​ഗു​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഡോ. ​പി.​സി. ദേ​ശ്മു​ഖ് വി​ദ്യാ​ര്‍​ത്ഥി​ക​ളോ​ട് സം​വ​ദി​ച്ചു. ര​ജി​സ്ട്രാ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് പ്ര​ഫ. വി.​ബി.​സ​മീ​ര്‍​കു​മാ​ര്‍, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ. ​ആ​ര്‍. ജ​യ​പ്ര​കാ​ശ്, ഡീ​ന്‍ അ​ക്കാ​ദ​മി​ക് പ്ര​ഫ. ജോ​സ​ഫ് കോ​യി​പ്പ​ള്ളി, ഡീ​ന്‍ സ്റ്റു​ഡ​ന്‍റ്സ് വെ​ല്‍​ഫെ​യ​ര്‍ പ്ര​ഫ. രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട, പ്രോ​ക്ട​ര്‍ പ്ര​ഫ. പി.​ശ്രീ​കു​മാ​ര്‍, അ​സോ​സി​യേ​റ്റ് പ്രോ​ക്ട​ര്‍ ഡോ.​എ​സ്.​എ​ല്‍.​ബാ​ല​കൃ​ഷ്ണ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ​രി​പാ​ടി ഇ​ന്നു സ​മാ​പി​ക്കും.

 

Latest News

Corehub Up